
ഗര്‍ഭപാത്രത്തിന്റെ
ഇരുണ്ട അറയില്‍ നിന്നും
പുറംലോകത്തിന്റെ
വര്‍ണ്ണക്കാഴ്ചകളിലേക്ക്
ഓടിയെത്താന്‍ വെമ്പവെ
വൈകീയാണെങ്കിലും
അത് തിരിച്ചറിഞ്ഞു.
വിഷുദിനത്തില്‍ തന്നെ
ഈ വലിയലോകത്തിന്റെ
ചെറിയ മാറിടത്തിലേക്ക്
പിറന്നുവീണതുകൊണ്ടാവാം..
ദൈവം കനിഞ്ഞുനല്കിയ
വിഷുക്കൈനീട്ടമാണ്
താനെന്ന് സ്വയമോര്മ്മിച്ചിരുന്നു..
ശൈശവത്തിന്റെ
കളങ്കമില്ലായ്മയില്‍ നിന്നും
കൗമാരവും യൗവനവും
കടന്ന് ചാപല്യങ്ങളുടെ
ഇരുട്ടറകളില്‍ പ്രവേശിച്ചപ്പോഴും
ദാനം കിട്ടിയ ജന്മത്തിന്
താന്‍ മാത്രമല്ലവകാശിയെന്ന്
വിശ്വസിപ്പിച്ചുകൊണ്ടേയിരുന്നു..
തൊടിയിലെ മരങ്ങള്‍
ദയാപൂര്‍വ്വം പകര്‍ന്നുനല്‍കിയ
സൗജന്യം മുതലെടുത്ത്
ശിഖരങ്ങളെ ഊഞ്ഞാല്ക്കയറു-
കൊണ്ട് അലോസരപ്പെടുത്തുന്നത്
പലപ്പോഴും വിഷുവിന്റെ
സുവര്ണ്ണനാളുകളിലായിരുന്നു...
ദൈവത്തിന് തിരിച്ചുനല്‍കാന്‍
കഴിഞ്ഞില്ലെങ്കിലും...
സംതൃപ്തിയുടെ
കണികള്‍ മനസ്സില്‍
അവശേഷിച്ചിരുന്നു..
വളര്‍ത്തി വലുതാക്കിയ
രക്ഷിതാക്കള്‍ക്ക്
ഏറ്റവുമൊടുവില്‍ നല്കിയ
വിഷുക്കൈനീട്ടം
വൃദ്ധസദനത്തിലെ
ഇടുങ്ങിയ മുറിയാണെങ്കിലും....

7 comments:
വിഷുദിനത്തില്‍ തന്നെ
ഈ വലിയലോകത്തിന്റെ
ചെറിയ മാറിടത്തിലേക്ക്
പിറന്നുവീണതുകൊണ്ടാവാം..
ദൈവം കനിഞ്ഞുനല്കിയ
വിഷുക്കൈനീട്ടമാണ്
താനെന്ന് സ്വയമോര്മ്മിച്ചിരുന്നു..
മാറാലകെട്ടിയ എന്‍ ഓര്‍മ്മകള്‍.....
ഈ വിഷുനിലാവില്‍ ഞാന്‍ ഓര്‍ത്തു;
വിഷുനാളിന് മഹിമ.
എന്‍ ഗ്രാമത്തിലൊരു-
വിഷുനാളില്‍.
തൂശനിലാപച്ചപ്പിലാനെല്ലരിചോറിന്‍,
രുചിയിന്നുമെന്‍ നാവില്‍.
സ്മൃതിയായ് മറഞ്ഞയെന്‍,
ബാല്യകാലോര്‍മ്മകള്‍!
ഈ വിഷുനിലാവില്‍ ഞാന്‍ ഓര്‍ത്തു;
വിഷുനാളിന് മഹിമ.
മാറാലകെട്ടിയ എന്‍ ഓര്‍മ്മകള്‍.....
ഈ വിഷുനിലാവില്‍ ഞാന്‍ ഓര്‍ത്തു;
“ദൈവത്തിന് തിരിച്ചുനല്‍കാന്‍
കഴിഞ്ഞില്ലെങ്കിലും...
സംതൃപ്തിയുടെ
കണികള്‍ മനസ്സില്‍
അവശേഷിച്ചിരുന്നു..“
നന്നായിരിക്കുന്നു..
"തൊടിയിലെ മരങ്ങള്‍
ദയാപൂര്‍വ്വം പകര്‍ന്നുനല്‍കിയ
സൗജന്യം മുതലെടുത്ത്
ശിഖരങ്ങളെ ഊഞ്ഞാല്ക്കയറു-
കൊണ്ട് അലോസരപ്പെടുത്തുന്നത്"
"വളര്‍ത്തി വലുതാക്കിയ
രക്ഷിതാക്കള്‍ക്ക്
ഏറ്റവുമൊടുവില്‍ നല്കിയ
വിഷുക്കൈനീട്ടം
വൃദ്ധസദനത്തിലെ
ഇടുങ്ങിയ മുറിയാണെങ്കിലും.."
തുടക്കം കൊള്ളാം..ട്ടോ....
ബ്ലോഗിന്റെ വിശാലമായ
ലോകത്തേക്ക്
സ്വാഗതം .....
ദൈവം മനുഷ്യനെ ഭൂമിയിലിറക്കിയത് പരീക്ഷണങ്ങള്‍ക്ക് വിധേയനാവനാണ്.
അതു കൊണ്ട് തന്നെയാണ് സ്വന്തമായി
അസ്ഥിത്വം നമുക്കവകാശപ്പെടാനാകാത്തതും.
നല്ല തുടക്കം,
ബൂലോഗത്തിലേക്ക് സ്വാഗതം
:) കൊള്ളാം...
try to remove the word verification
മുഹമ്മദ് സഗീര്‍, നന്ദകുമാര്‍,
അമൃതാവാര്യര്‍, തത്കന്,
കിച്ചു ആന്റ് കിന്നു...
അഭിപ്രായങ്ങള്‍ അറിയിച്ച
ഏവര്‍ക്കും നന്ദി...
Post a Comment